ശ്രീനഗര്‍: ജമ്മു കശ്മീരിലെ മൂന്നു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി തടഞ്ഞു. ശ്രീനഗര്‍ ബഡ്ഗാം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാമൂഹ്യവിരുദ്ധ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീനഗര്‍, ബഡ്ഗാം, ഗന്ധര്‍ബാല്‍ ജില്ലകളില്‍ ഞായാറാഴ്ച രാവിലെ മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി തടഞ്ഞത്.