രാജസ്ഥാനിലെ 16 ജില്ലകളില്‍ ഞായറാഴ്ച 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ പതിനാറ് ജില്ലകളില്‍ ഞായറാഴ്ച 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. സെപ്തംബര്‍ 26 ഞായറാഴ്ചയായിരുന്നു രാജസ്ഥാന്‍ എലിജിബിലിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേര്‍സ് നടത്തിയത്. 16 ലക്ഷം പേരാണ് രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക സെലക്ഷന്‍ പരീക്ഷ എഴുതിയത്.

ജയ്പൂര്‍, ഉദയ്പൂര്‍, ബില്‍വാര, അള്‍വാര്‍, ബിക്കനീര്‍, ദവ്‌സ്വ, ചിറ്റഗോങ്ങ്, ബര്‍മര്‍, ടോങ്ങ്, അജ്മീര്‍, നാഗൂര്‍, മദോപൂര്‍, കോട്ട, ബുദ്ധി, ജല്‍വാര്‍, സിക്കാര്‍ എന്നീ ജില്ലകളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്എംഎസിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പരീക്ഷയില്‍ തട്ടിപ്പും, കോപ്പിയടിയും തടയാനാണ് ഈ നീക്കം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

രാജസ്ഥാന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ ആര്‍ഇഇടി പരീക്ഷ പാസാകണം. രാജസ്ഥാനിലെ തന്നെ വലിയ പരീക്ഷ എന്ന നിലയില്‍ വലിയ സുരക്ഷ സംവിധാനമാണ് ഈ പരീക്ഷയ്ക്കായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരുക്കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു പരീക്ഷകള്‍ സംഘടിപ്പിച്ചത്.

Top