പണം തട്ടിപ്പ്; നീരവ് മോദിയുടെ ഭാര്യയ്ക്ക് ഇന്റര്‍പോള്‍ നോട്ടീസ്

Nirav MODI

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത പണം തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി നീരവ് മോദിയുടെ ഭാര്യക്ക് ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസ്.

നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ മോദിക്കെതിരെയും സഹോദരി പൂര്‍വിക്കെതിരെയും ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി തന്നെ ഇന്ത്യയിലേക്ക് അയക്കുന്നതിന് എതിരെ പോരാടുകയാണ്. ലണ്ടനിലെ വാണ്ട്സ്വര്‍ത്ത് ജയിലിലാണ് നീരവ് ഉള്ളത്.

13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്ന വ്യവസായിയാണ് നീരവ് മോദി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ 330 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു.

Top