കാണാതായ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്വെയിന്‍ ചൈനയിലുണ്ടെന്ന് സൂചന

ബെയ്ജിംഗ്: ഒരാഴ്ച മുന്‍പ് കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്വെയിന്‍ ചൈനയിലുണ്ടെന്ന് സൂചന. മെങ് ചൈനീസ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്രഞ്ച് നഗരമായ ലിയോണയില്‍ കുടുംബ സമേതം കഴിയുന്ന മെങ് സെപ്തംബര്‍ 29നാണ് സ്വദേശമായ ചൈനയിലേക്ക് പോയത്. ഇത്ര ദിവസമായിട്ടും ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ഫ്രഞ്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മെങിനെ കാണാതായ വിവരം പുറംലോകം അറിയുന്നത്.

ചൈനയിലെത്തിയ മെങിനെ ചോദ്യം ചെയ്യുന്നതിനായി ചൈനീസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കസ്റ്റഡിയില്‍നിന്നും എത്രയും പെട്ടെന്ന് അദേഹത്തെ വിട്ടയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മെങ് നേരത്തെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പിന്റെ സഹമന്ത്രിയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം ഇന്‍ര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രി കൂടിയാണ് മെങ്. 2016ലാണ് മെങ് ഇന്റര്‍പോളിന്റെ തലപ്പത്ത് എത്തുന്നത്. നാല് വര്‍ഷമാണ് മേധാവിയുടെ കാലാവധി.

Top