ഇന്റര്‍പോള്‍ മേധാവിയെ മെങ് ഹോങ്‌വെയെ കാണാതായി

പാരീസ് : ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വെയെ കാണാതായി. കഴിഞ്ഞ മാസം ചൈനയിലേക്കു പോയ മെങിനെയാണ് കാണാതായത്. സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

മെങ് ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ഫ്രാന്‍സിലെ ലിയോണിലാണ് താമസം. സെപ്റ്റംബര്‍ 29നാണ് മെങ് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. സംഭവത്തില്‍ മെങിന്റെ ഭാര്യ ലയണ്‍ പൊലീസിന് പരാതി നല്‍കി. ഫ്രഞ്ച് റേഡിയോ യൂറോപ്1 ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രി കൂടിയാണ് മെങ്. 2016ലാണ് മെങ് ഇന്റര്‍പോളിന്റെ തലപ്പത്ത് എത്തുന്നത്. നാല് വര്‍ഷമാണ് മേധാവിയുടെ കാലാവധി.

Top