കൊച്ചി: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം. കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിച്ചത്.
‘സുരേഷ് കല്ലട’ ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പും പൊലീസും ബസുകളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ബസ്സുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.