തിരുവനന്തപുരം: അന്തര്‍സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരത്ത് പൊലീസ് പിടിയില്‍. വയനാട് കല്പറ്റ സ്വദേശി ജോയി (51)യാണ് പിടിയിലായത്. അടച്ചിട്ടിരിക്കുന്ന വീടുകളില്‍ രാത്രികാലത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മൂന്ന് മാസം മുമ്പ് തിരുവനന്തപുരം പാപ്പനംകോടിന് സമീപത്തെ വീട്ടില്‍ നിന്ന് 45 പവന് കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍.
മറ്റൊരു കേസില്‍പ്പെട്ട് ജോയി ജയിലില്‍ ആയിരുന്നു. ഏഴ് മാസം മുമ്പാണ് ജോയി ജയിലില്‍ നിന്നിറങ്ങിയത്. ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മോഷണം നടത്തിയതായും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.