ഇന്റക്‌സ് പുതിയ മൂന്ന് സ്മാര്‍ട് എല്‍ഇഡി ടിവികള്‍ പുറത്തിറക്കി

ന്ത്യന്‍ കമ്പനി ഇന്റക്സ് മൂന്ന് പുതിയ 4K UHD സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ പുറത്തിറക്കി. LED-SU4303, LED-SU5003, LED-SU5503 എന്നീ മോഡലുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജിയോ സിനിമ ആപ്പോട് കൂടി വരുന്ന ടിവികളുടെ വില യഥാക്രമം 52990, 75000, ഒരു ലക്ഷം എന്നിങ്ങനെയാണ്.

43 ഇഞ്ച് മുതല്‍ 55 ഇഞ്ച് വരെയാണ് 3840ഃ2160 പിക്സല്‍ റെസല്യൂഷനോട് കൂടിയ ടിവികളുടെ വലുപ്പം. ഡ്യുവല്‍ കോര്‍ പ്രസസ്സറോട് കൂടിയ ടിവികള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് v6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 1.5 GB റാം, 8GB സ്റ്റോറേജ് എന്നിവയാണ് ടിവികളുടെ മറ്റ് പ്രധാന സവിശേഷത.

ടിവിയില്‍ ലഭ്യമായ ഇന്റെക്സ് ആപ്പ് സ്റ്റോറില്‍ യൂട്യൂബ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇരുന്നൂറില്‍ അധികം ആപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇവ വിവിധ വലുപ്പങ്ങളിലും റെസല്യൂഷനുകളുമുള്ള സ്‌ക്രീനുകളില്‍ ഉപയോഗിക്കാന്‍ കഴിയും. വൈഫൈ, 3HDMI, രണ്ട് USB പോര്‍ട്ടുകള്‍, മിറാകാസ്റ്റ്, ഐ സെയ്ഫ് ടി-മട്രിക്സ് എന്നിവയും ടിവിയുടെ പ്രത്യേകതകളാണ്.

Top