Intex launches Aqua Star 4G, priced at Rs 6499

‘ഇന്റക്‌സ് അക്വാ സ്റ്റാര്‍ 4 ജി’ എന്ന പേരില്‍ ഇന്റക്‌സ് പുതിയ 4ജി ഫോണ്‍ വിപണിയിലെത്തിച്ചു. വില്‍പനയ്‌ക്കെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട് ഫോണിന് ഓപ്പറാ മാക്‌സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ‘ഐഡാറ്റാ സേവര്‍’ എന്ന ഫീച്ചര്‍; ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ സഹായകമാകും.

5 ഇഞ്ച് വലുപ്പമുള്ള 1280×720 പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന ഐപിഎസ് ഡിസ്‌പ്ലേയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6,499 രൂപയാണ് വില.

1ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍ കരുത്തേകുന്ന ഫോണിന് 1 ജിബി റാമും 8 ജിബി ആന്തരിക സ്റ്റോറേജുമാണുള്ളത്. F/2.4 വരെ അപേര്‍ച്ചര്‍ നല്‍കുന്ന 8 എംപി പ്രധാന ക്യാമറയും 2 മെഗാ പിക്‌സല്‍ വ്യക്തത നല്‍കുന്ന സെല്‍ഫി ഷൂട്ടറും ഇന്റക്‌സ് അക്വാ സ്റ്റാര്‍ 4 ജി ഫോണിനുണ്ട്.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 2000 എം എംഎച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. ഫോണിലെ പ്രോസസറിനൊപ്പം പ്രവര്‍ത്തിക്കുന്ന മാലി T720 ജിപിയു ഇന്റക്‌സ് അക്വാ സ്റ്റാര്‍ 4 ജിയെ ഒരു മികച്ച ഗെയിമിംഗ് ഡിവൈസാക്കി മാറ്റും.

വെള്ള, കറുപ്പ്, ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമായ ഫോണില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍റ്റ് ഇന്‍ ഡാറ്റാ സേവിഗ് ഫീച്ചര്‍ ഡാറ്റാ ഉപഭോഗം കുറയ്ക്കാന്‍ ഏറെ പ്രയോജനപ്രദമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Top