പുതിയ പബ്ജി ഗെയിം അവതരിപ്പിച്ച് ദക്ഷിണകൊറിയന്‍ ഗെയിം ഡെവലപ്പര്‍ കമ്പനിയായ ക്രാഫ്റ്റണ്‍. ‘പബ്ജി:ന്യൂ സ്റ്റേറ്റ്’ എന്ന പേരിലുളള ഗെയിം ഇന്ത്യയുള്‍പ്പെടെയുളള 200ല്‍ അധികം രാജ്യങ്ങളില്‍ ലഭ്യമാകും.
സൗജന്യമായി കളിക്കാന്‍ പറ്റുന്ന ഈ ഗെയിം ഐഓഎസ് ആന്‍ഡ്രോയിഡ് പ്ലാറ്റഫോമുകളില്‍ ലഭ്യമാവും.
നേരത്തെ ലഭ്യമായിരുന്ന പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് അവതരിക്കപ്പെട്ട ‘ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ’ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിച്ചിരുന്നൊളളൂ. പബ്ജി ഗെയിമിന്റെ നിരോധനം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. പബ്ജി: ന്യൂ സ്റ്റേറ്റ് ഗെയിം വരുന്നതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.
ഈ ഗെയിമില്‍ ബാറ്റില്‍ റോയേല്‍, ഡത്ത് മാച്ച്, ട്രെയിനിങ് ഗ്രൗണ്ട് എന്നീ വ്യത്യസ്ത ഗെയിം പ്ലേ മോഡുകളാണുളളത്. പബ്ജി സ്റ്റുഡിയോസ് ആണ് പുതിയ ഗെയിം തയ്യാറക്കിയിട്ടുളളത്. പതിനേഴ് വ്യത്യസ്ത ഭാഷകള്‍ ഈ ഗെയിമില്‍ ലഭ്യമാവും. പബ്ജി:ന്യൂ സ്റ്റേറ്റ് യൂട്യൂബ് ചാനലില്‍ ഗെയിമിന്റെ ട്രെയിലര്‍ ലഭ്യമാണ്.