സിറ്റിയുടെ അഞ്ചാം തലമുറ മോഡല്‍ ഈ മാസം 15ന് അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അരങ്ങേറ്റത്തിനു മുന്നോടിയായി പുത്തന്‍ സിറ്റിക്കുള്ള ബുക്കിങ്ങും ഹോണ്ട കാഴ്‌സ് സ്വീകരിച്ചു തുടങ്ങി. ഹോണ്ട ഫ്രം ഹോം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 5,000 രൂപ അടച്ചും ഡീലര്‍ഷിപ്പുകളില്‍ 21,000 രൂപ അഡ്വാന്‍സ് നല്‍കിയും പുതിയ സിറ്റി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.
ബിഎസ് VI മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച 1.5-ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ തുടരുമെങ്കിലും 1.5-ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന് പകരം പുത്തന്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിന് 6,600 ആര്‍ പി എമ്മില്‍ 121 പി എസ് വരെ കരുത്തും 4,300 ആര്‍ പി എമ്മില്‍ 145 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും; ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സിനൊപ്പം ഓപ്ഷനല്‍ വ്യവസ്ഥയില്‍ കണ്ടിന്വസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷനും(സി വി ടി) ലഭ്യമാണ്
സ്പോര്‍ട്ടിയര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, കറുത്ത ട്രങ്ക്-ലിഡ് ഘടിപ്പിച്ച റിയര്‍ സ്പോയിലര്‍, ടെയില്‍ ലാമ്പുകള്‍ക്ക് ഡാര്‍ച്ച് ഗ്ലാസ്, കറുത്ത ഉള്‍പ്പെടുത്തലുകളുള്ള പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവ ഈ പതിപ്പിന്റെ സവിശേഷതകളാണ്. ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റ് സഹിതമുള്ള അടുത്ത തലമുറ ഹോണ്ട കണക്റ്റും കാറിലുണ്ട്.