ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ പുതുക്കിയ A8 ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ പുറത്തിറക്കി. പുതിയ എല്‍ഇഡി മാട്രിക്‌സ് ലൈറ്റുകള്‍ക്കൊപ്പം പുതിയതും വലുതുമായ ഗ്രില്‍ സഹിതം A8 സെഡാനെ അപ്‌ഡേറ്റ് ചെയ്തതായും വാഹനം അന്താരാഷ്ട്ര വിപണിയില്‍ ഡിസംബര്‍ മുതല്‍ വില്‍പ്പനയ്‌ക്കെത്തും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസ്ട്രിക്റ്റ് ഗ്രീന്‍, ഫിര്‍മമെന്റ് ബ്ലൂ, മാന്‍ഹട്ടന്‍ ഗ്രേ, അള്‍ട്രാ ബ്ലൂ എന്നീ നാല് പുതിയ മെറ്റാലിക് പെയിന്റ് ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാകും, കൂടാതെ അഞ്ച് മാറ്റ് ഷേഡുകള്‍ ഡേടോണ ഗ്രേ, ഫ്‌ലോററ്റ് സില്‍വര്‍, ഡിസ്ട്രിക്റ്റ് ഗ്രീന്‍, ടെറ ഗ്രേ, ഗ്ലേസിയര്‍ വൈറ്റ്). ക്രോം, ബ്ലാക്ക് എക്സ്റ്റീരിയര്‍ പാക്കേജുകളോടെയാണ് കാര്‍ വരുന്നത്. ഔഡിയുടെ ഫുള്‍-സൈസ് ഫ്‌ലാഗ്ഷിപ്പ് സെഡാന്റെ രൂപകല്‍പ്പനയെ കുറിച്ച് പറയുമ്പോള്‍, നിലവില്‍ അതിന്റെ നാലാം തലമുറയില്‍, സാങ്കേതിക വിദ്യകളുടെ ഒരു നിരയ്ക്കൊപ്പം ബാഹ്യഭാഗത്തും നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
വലുതായി മാറിയതും പുതിയ സ്‌റ്റൈലിംഗുമായി വരുന്നതുമായ സിംഗിള്‍-ഫ്രെയിം ഗ്രില്ലാണ് ആദ്യം ശ്രദ്ധിക്കുന്നത്. ഇതിന് കൂടുതല്‍ ക്രോം അലങ്കാരം ലഭിക്കുന്നു. 1994-ല്‍ ആദ്യമായി പുറത്തിറക്കിയതിന് ശേഷം ആദ്യമായി A8 സെഡാന് വേണ്ടി ഔഡി ഒരു ഓപ്ഷണല്‍ എസ് ലൈന്‍ എക്സ്റ്റീരിയര്‍ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. പ്രകടനത്തെ കേന്ദ്രീകരിച്ചുള്ള S8-ല്‍ നിന്ന് ഉരുത്തിരിഞ്ഞ ചില സ്‌പോര്‍ട്ടി ഡിസൈന്‍ സൂചകങ്ങള്‍ എസ് ലൈന്‍ സ്‌പോര്‍ട്‌സ് പാക്കേജ് വാഗ്ദാനം ചെയ്യുന്നു.
ഫ്രണ്ട് ബമ്പറിന്റെ സൈഡ് എയര്‍ ഇന്‍ടേക്കുകള്‍ കൂടുതല്‍ നേരായ ലേഔട്ടോടെയാണ് വരുന്നത്. നവീകരിച്ച ഹെഡ്ലാമ്പുകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍ക്ക് ഡിജിറ്റല്‍ മാട്രിക്സ് പ്രവര്‍ത്തനത്തിനായി ഏകദേശം 1.3 ദശലക്ഷം മൈക്രോമിററുകള്‍ ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നു.
സെഡാന്റെ സൈഡ് പ്രൊഫൈലിന് അതിന്റെ സൂക്ഷ്മമായ ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ഷോള്‍ഡര്‍ ലൈന്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ഉപയോഗിച്ച് പരുഷരൂപം ലഭിക്കുന്നു. പിന്നിലേക്ക് നീങ്ങുമ്പോള്‍, കാറിന്റെ മുഴുവന്‍ വീതിയിലും പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, ഒഎല്‍ഇഡി ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്നത് 2022 ഓഡി എ8ന്റെ വിഷ്വല്‍ അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു.
ബെന്‍സ് എസ് ക്ലാസ്, ബിഎംഡ്ബ്ല്യു 7 സീരീസ് തുടങ്ങിയവരുടെ എതിരാളികളായ ഈ ഔഡി സെഡാന്റെ ക്യാബിനിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ പതിപ്പിന്റെ ക്യാബിന്‍ ഇതിനകം തന്നെ മികച്ചതായിരുന്നുവെങ്കില്‍, ഔഡിഒരു പടി കൂടി വീണ്ടും ഉയര്‍ത്തി. ക്യാബിനിനുള്ളില്‍ വരുത്തിയ സൂക്ഷ്മമായ മാറ്റങ്ങളില്‍ അപ്ഡേറ്റ് ചെയ്ത ഔഡി വെര്‍ച്വല്‍ കോക്ക്പിറ്റിനൊപ്പം ഓപ്ഷണല്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും ഉള്‍പ്പെടുന്നു. കൂടാതെ, സെന്റര്‍ കണ്‍സോളില്‍ 10.1 ഇഞ്ചും 8.6 ഇഞ്ചും അളക്കുന്ന ഒരു ജോടി ടച്ച്സ്‌ക്രീനുകള്‍ ഇതിന് ലഭിക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്കും വ്യക്തിഗതമാക്കിയ 10.1 ഇഞ്ച് ഡിസ്പ്ലേ ലഭിക്കും.