ആഗോള വിപണിയിൽ പുതിയ 2023 സെക്വോയ എസ്‌യുവി അവതരിപ്പിച്ചു

ജാപ്പനീസ്  വാഹന ബ്രാന്‍ഡായ ടൊയോട്ട  ആഗോള വിപണിയിൽ പുതിയ 2023 സെക്വോയ എസ്‌യുവി അവതരിപ്പിച്ചു. ടൊയോട്ടയിൽ നിന്നുള്ള പൂർണ്ണ വലുപ്പമുള്ള എസ്‌യുവിക്ക് 3.5 ലിറ്റർ ഐ-ഫോഴ്‍സ് മാക്സ്  ട്വിൻ-ടർബോചാർജ്‍ഡ് V6 ഹൈബ്രിഡ് എഞ്ചിൻ ആണ് ഹൃദയം. 2022 ടൊയോട്ട ടുണ്ട്രയുടെ അതേ ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ വരുന്നത്, കൂടാതെ 9,000 പൗണ്ട് (4082 കിലോഗ്രാം) ഭാരമുണ്ട്, ഇത് മുൻ മോഡലിനെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണ്.

മറ്റ് വിപണികളിൽ വിൽപ്പനയ്‌ക്കെത്തും മുമ്പ് വടക്കേ അമേരിക്കയിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ സെക്വോയ എസ്‌യുവിയുടെ ആദ്യ സെറ്റ് വിശദാംശങ്ങളും ചിത്രങ്ങളും ടൊയോട്ട പുറത്തുവിട്ടു. 2008-ൽ അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ എസ്‌യുവിക്ക് പകരമായി പുതിയ 2023 ടൊയോട്ട സെക്വോയ അതിന്റെ മൂന്നാം തലമുറയിലേക്ക് പ്രവേശിക്കുന്നു.

പ്രാഥമികമായി നോർത്ത് അമേരിക്കൻ, മിഡിൽ ഈസ്റ്റേൺ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളെ ലക്ഷ്യം വച്ചുള്ള സെക്വോയ ഇപ്പോൾ ലാൻഡ് ക്രൂയിസർ 200-ന് പകരം ടൊയോട്ടയുടെ മുൻനിര എസ്‌യുവിയായി മാറുന്നു. കാരണം ലാൻഡ് ക്രൂയിസർ 300 അവിടെ അവതരിപ്പിക്കാൻ ബ്രാൻഡിന് പദ്ധതിയില്ല.

പുതിയ സെക്വോയ തുണ്ട്ര പിക്കപ്പ് ട്രക്കുമായും പുതിയ ലാൻഡ് ക്രൂയിസർ 300, ലെക്സസ് LX600 ആഡംബര എസ്‌യുവിയുമായും ചില ഭാഗങ്ങള്‍ പങ്കിടുന്നു. സെക്വോയയിൽ സ്വതന്ത്ര ഫ്രണ്ട് സസ്പെൻഷനും പിന്നിൽ മൾട്ടി-ലിങ്ക് ലേഔട്ടും സജ്ജീകരിച്ചിരിക്കുന്നു. അഡാപ്റ്റീവ് ഡാംപറുകളും പിന്നിൽ ലോഡ്-ലെവലിംഗ് എയർ സിസ്റ്റവും ഓപ്ഷനുകളായി ലഭ്യമാണ്.

Top