ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ എംവി അഗസ്റ്റ F3 800 റോസോ മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു. യൂറോ -5 അഥവാ ബിഎസ് 6 കംപ്ലയിന്റ് പവര്‍ട്രെയിനുമായിട്ടാണ് പുതിയ മോട്ടോര്‍സൈക്കിള്‍ എത്തുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രിപ്പിള്‍-ഔട്ട്ലെറ്റ് എക്സ്ഹോസ്റ്റ് കാനിസ്റ്ററുകള്‍, സിംഗിള്‍-പോഡ് ഹെഡ്ലൈറ്റ്, ഒരു ഫുള്‍-ഫെയറിംഗ് ഡിസൈന്‍,റിയര്‍-വ്യൂ മിറര്‍ ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, സിംഗിള്‍-സൈഡഡ് സ്വിംഗ്ആം എന്നിവ ഫീച്ചറുകളുണ്ട്.മാര്‍സോച്ചി USD ഫ്രണ്ട് ഫോര്‍ക്ക്, പ്രീമിയം ബ്രെംബോ-സോര്‍സ്ഡ് ക്യലിപ്പറുകള്‍, സാച്ച്‌സ് റിയര്‍ മോണോ-ഷോക്ക് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നു.
798 സിസി, ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2021 F3 800 റോസോ മോഡലിന്റെ പ്രധാന ആകര്‍ഷണം. ഇത് 13,000 rpm -ല്‍ 145 bhp പരമാവധി കരുത്തും 10,100 rpm -ല്‍ 87 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ഇപ്പോള്‍ ക്വിക്ക്-ഷിഫ്റ്റ് EAS 3.0 ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് എഞ്ചിന്‍ 13,000 rpm -ല്‍ 146 bhp കരുത്തും 10,600 rpm -ല്‍ 88 Nm torque ഉം സൃഷ്ടിച്ചിരുന്നു.
ഇതിന്റെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ കോര്‍ണറിംഗ് ABS, മെലിഞ്ഞ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഫ്രണ്ട് ലിഫ്റ്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.