വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ണ്‍പ്ലസ് ഇപ്പോള്‍ കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മെയ് മാസത്തില്‍ ചൈനയില്‍ അവതരിപ്പിച്ച ഇത് വണ്‍പ്ലസ് വാച്ചിന്റെ പ്രത്യേക എഡിഷന്‍ വേരിയന്റാണ്, കൂടാതെ കോബാള്‍ട്ട് അലോയ് അതിന്റെ മധ്യ ഫ്രെയിമില്‍ അവതരിപ്പിക്കുന്നു. ഈ പുതിയ സ്മാര്‍ട്ട് വാച്ചില്‍ സഫയര്‍ ഗ്ലാസ് സവിശേഷതയുണ്ട്.

വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട് വാച്ചിന് ഇന്ത്യയില്‍ 19,999 രൂപയാണ് വില വരുന്നത്. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍ വഴി ജൂലൈ 16 ന് ഉച്ചയ്ക്ക് 12:00 മണി മുതല്‍ ഈ സ്മാര്‍ട്ട് വാച്ച് ലഭ്യമായി തുടങ്ങും. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ് എന്നിവയില്‍ 1,000 രൂപ നല്‍കി ഈ സ്മാര്‍ട്ട് വാച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് വണ്‍പ്ലസ് പറയുന്നു.

വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷനില്‍ സഫയര്‍ ഗ്ലാസ് വരുന്ന 1.39 ഇഞ്ച് ഡിസ്പ്ലേയുണ്ട്. മെച്ചപ്പെടുത്തിയ ബറൈറ്‌നെസിനും അസാധാരണമായ സ്‌ക്രാച്ച് റെസിസ്റ്റന്‍സിനുമായി ഈ ഗ്ലാസിന് 9 മോസ് റേറ്റിംഗ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത സ്റ്റെയിന്‍ലെസ് സ്റ്റീലിനേക്കാള്‍ ശക്തമായ കോബാള്‍ട്ട് അലോയ്യില്‍ നിന്നാണ് വാച്ച് കേസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തടസ്സമില്ലാത്ത കണക്ഷന്‍, വണ്‍പ്ലസ് ടിവിക്കുള്ള റിമോട്ട് കണ്‍ട്രോള്‍, 110 വര്‍ക്ക്ഔട്ട് മോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കസ്റ്റമൈസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കുന്നത്.

എസ്പിഒ 2 ഓക്‌സിജന്‍ സാച്ചുറേഷന്‍ മോണിറ്ററിംഗ്, സ്‌ട്രെസ് ഡിറ്റക്ഷന്‍, ബ്രീത്തിംഗ് ട്രാക്കര്‍, റാപിഡ് ഹാര്‍ട്ട് റേറ്റ് അലേര്‍ട്ടുകള്‍, സെഡാന്‍ട്രി റിമൈന്‍ഡറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ അപ്ലിക്കേഷന്‍ ശേഖരിക്കുന്ന എല്ലാ ഡാറ്റയും വണ്‍പ്ലസ് ഹെല്‍ത്ത് അപ്ലിക്കേഷന്റെ ഉള്ളില്‍ നിരീക്ഷിക്കാനും കഴിയും. സ്റ്റാന്‍ഡലോണ്‍ ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയ്ക്കായുള്ള സപ്പോര്‍ട്ടും ഈ വാച്ചിലുണ്ട്. ഐപി 68 സര്‍ട്ടിഫൈഡ് ബില്‍ഡിനൊപ്പം 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സും ഇതില്‍ വരുന്നു. കമ്പനിയുടെ സ്വന്തം വാര്‍പ്പ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോര്‍ട്ടുള്ള 405mAh ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Top