കോഴഞ്ചേരി: കുരങ്ങുമലയില്‍ വെള്ളിയാഴ്ച രാത്രി നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട പ്രവീണ്‍ രാജ് (റിജോ-30)ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ്.
10 പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുെണ്ടന്നും ഇവരുടെ രാഷ്ട്രീയസ്വഭാവം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് കുരങ്ങുമല സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പള്ളിയിലെ റാസ കാണാന്‍ എത്തിയവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് സംഘംചേര്‍ന്നുള്ള സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു.കുത്തേറ്റ പ്രവീണ്‍ രാജിനെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും 11 മണിയോടെ മരിച്ചു.
അയല്‍വാസിയായ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. പ്രവീണിന്റെ മൃതശരീരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് നടക്കും
അക്രമത്തിനുപിന്നില്‍ സിപിഎം. പ്രവര്‍ത്തകരാെണന്നും സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ളത് സിപിഎം. പ്രവര്‍ത്തകരുമാെണന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തി.