കൊല്ലം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘടനാ ശക്തിക്ക് അനുസരിച്ച പ്രാതിനിധ്യം വേണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഐഎന്‍ടിയുസിക്ക് പ്രത്യേക പരിഗണന നല്‍കണം. 15 സീറ്റ് വേണമെന്നാണ് ഐഎന്‍ടിയുസിയുടെ ആവശ്യം. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി നേതൃത്വത്തിനും കത്തുകള്‍ നല്‍കിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിനെ നെഗറ്റീവ് ബജറ്റായിട്ടാണ് ഐഎന്‍ടിയുസി കാണുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് ബജറ്റ്. കോണ്‍ഗ്രസ് കുറച്ച് കൂടി തൊഴിലാളി പക്ഷത്ത് നില്‍ക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാവാന്‍ ആഗ്രഹമുണ്ട്. കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയുണ്ടെന്ന പരാതിക്ക് എന്താണ് അടിസ്ഥാനമെന്നും അദ്ദേഹം ചോദിച്ചു. തന്റെ കൈകള്‍ പരിശുദ്ധമാണെന്നും, തന്നെ ലക്ഷ്യമിട്ടുള്ള കേസാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ഐഎന്‍ടിയുസിയുടെ സംഘടനാ ശക്തിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.