വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍.
സിനിമാ മേഖലയിലുണ്ടെന്ന് പറയുന്ന ലഹരി വ്യാപാരത്തെക്കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
താരസംഘടന അമ്മ പിരിച്ചു വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.