തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുള്ള ലൈംഗികാരോപണം സംബന്ധിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി.
എ.കെ. ബാലനും പി.കെ. ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മീഷന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ശശിക്കെതിരെയുള്ള ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഎം അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം കമ്മീഷന്‍ പാലക്കാട് എത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മീഷന് കൈമാറുകയും ചെയ്തു.