ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് മേല്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല. അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രീകള്‍ക്ക് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിപൂര്‍വമായ അന്വേഷണത്തിന് സമയം വേണ്ടിവന്നേക്കാം. സര്‍ക്കാരിന് മേല്‍ ആര്‍ക്കും സമ്മര്‍ദ്ദം ചെലുത്താനാകില്ല. കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രീകള്‍ക്ക് ഉണ്ടാകില്ലെന്നും അവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നതാകാമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.

Top