സ്വർണകടത്ത് കേസ് അന്വേഷണം; ലോക്സഭയിലെ ചോദ്യത്തിന് വ്യക്തതത നൽകാതെ കേന്ദ്ര സർക്കാർ

ദില്ലി: സ്വർണകടത്തുകേസിലെ സി.ബി.ഐ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലോക്സഭയിൽ വ്യക്‌തത നൽകാതെ കേന്ദ്ര സർക്കാർ. എംപിമാരായ ആന്റോ ആൻറണിയും അടൂർ പ്രകാശുമാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. എന്‍ ഐ എയും, ഇ ഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വർണ്ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം.

പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചത്. സ്വപ്ന സുരേഷിൻറെ മൊഴിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ വഴി അറിഞ്ഞെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സ്വപ്ന സുരേഷിൻെറെ മൊഴിയിലാണോ അന്വേഷണം എന്ന് കേന്ദ്രം വിശദീകരിക്കുന്നില്ല. കേസിലെ പ്രതിയായ എം ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾ അനുമതി നല്കിയിട്ടില്ലെന്നും അടുർ പ്രകാശ് എൻകെ പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

Top