പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ 10 ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം. ജസ്‌ന രണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിലെ കാള്‍ രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
രണ്ടാമത്തെ ഫോണ്‍ രേഖകള്‍ക്കായി ൈസബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയാണിപ്പോള്‍. 10 ദിവസത്തിനകം വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. രണ്ടാമതൊരു ഫോണ്‍ ജസ്‌നക്കുണ്ടായിരുന്നു എന്ന വിവരമല്ലാതെ ഇതിന്റെ നമ്ബര്‍ പൊലീസിന് ലഭിച്ചിട്ടില്ല. ജസ്‌ന ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളില്‍നിന്നാണ് രണ്ടാമത് ഒരു ഫോണ്‍കൂടി ഉണ്ടാകുമെന്ന സൂചന പൊലീസിന് ലഭിച്ചത്.
ഇതിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. നമ്പര്‍ ലഭിച്ചാല്‍ അതിലെ കാള്‍ വിവരങ്ങളില്‍നിന്ന് ജസ്‌ന ജീവിച്ചിരിപ്പുണ്ടോ, ആരുടെയെങ്കിലും പ്രേരണയാലാണോ വീടുവിട്ടിറങ്ങിയത് എന്നീ കാര്യങ്ങളില്‍ വ്യക്തത വരും. വീട്ടുകാരും സഹപാഠികളും പറയുന്നത് ജസ്‌നക്ക് ഒരു ഫോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. കീപാഡോടു കൂടിയ സാദാഫോണാണത്. ഇതില്‍നിന്നാണ് സഹപാഠിയായ യുവാവിന് അടക്കം മെസേജ് അയച്ചിരുന്നതും കാളുകള്‍ ചെയ്തിരുന്നതും. ജസ്‌നയെ കാണാതാകുന്നതിന്2ന് ആറുമാസം മുമ്ബുമുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ സൈബര്‍സെല്‍ പരിശോധിച്ചിരുന്നു.