ആലപ്പുഴ: എ.ഐ.സി.സി സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാൽ അഭിമുഖീകരിക്കുന്ന വെല്ലുവിളി അപൂർവ്വമായത് !
സോളാർ കേസിൽ പ്രതിയാക്കപ്പെടുന്ന വേണുഗോപാലിനെതിരായ ആരോപണം അന്വേഷിക്കുന്നത് മുൻപ് വേണുഗോപാൽ തന്നെ പ്രതിയാക്കി കേസ് നൽകിയ ഐ.പി.എസ് ഓഫീസർ.
1997-ൽ ആലപ്പുഴ എം.എൽ.എ ആയിരിക്കുമ്പോൾ തന്നെയും അന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന എ.എം ഗഫൂറിനെയും ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന രാജേഷ് ദിവാൻ അകാരണമായി മർദ്ദിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് മജിസ്ട്രേറ്റ് കോടതിയിൽ വേണുഗോപാൽ കേസ് ഫയൽ ചെയ്തിരുന്നത്.
ഈ പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി തെളിവില്ലന്ന കാരണത്താൽ തള്ളിയിരുന്നു.
യുiഡി.എഫ് സർക്കാർ പിന്നീട് അധികാരത്തിൽ വന്നപ്പോൾ തന്ത്രപ്രധാനമായ തസ്തികയിൽ ദിവാന് നിയമനം നൽകാതിരിക്കാനും ആലപ്പുഴയിലെ കോൺഗ്രസ്സ് നേതാക്കൾ ശക്തമായി ഇടപെട്ടിരുന്നു.
‘ശത്രു’വിന്റെ കയ്യിൽ തന്നെ ഇപ്പോൾ സോളാർ ‘ബ്രഹ്മാസ്ത്രം’ കിട്ടിയത് വേണുഗോപാലിനെ അമ്പരിപ്പിച്ചതായാണ് റിപ്പോർട്ട്.
രാജേഷ് ദിവാൻ പകരം വീട്ടുമെന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗവും ഭയക്കുന്നുണ്ട്.
അതിനാൽ മുൻപ് കോടതിയിൽ കേസ് നൽകിയ വിശദാംശങ്ങൾ സഹിതം ഹൈക്കോടതിയെ സമീപിച്ച് അന്വേഷണ സംഘം തലവനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതിനെ കുറിച്ചും നേതാക്കൾ തിരക്കിട്ട ആശയ വിനുമയത്തിലാണ്.