കുവൈറ്റ്: വിദേഷ നിക്ഷേപം ലക്ഷ്യമാക്കി നിയമങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി കുവൈറ്റ്. നിക്ഷേപ സൗഹൃദ രാജ്യമാവുന്നതിലൂടെ രാജ്യത്തിന് സാമ്പത്തികമായി കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷ. വേനലവധിക്ക്
ശേഷം ചേരുന്ന പാര്‍ലമെന്റില്‍ കരടു നിയമം അവതരിപ്പിക്കും. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്ന രീതിയിലാകും നിലവിലെ നിയമ ങ്ങള്‍ ലഘൂകരിക്കുക.
നിക്ഷേപകര്‍ക്ക് മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. 2017ല്‍ 301 മില്യണ്‍ ഡോളര്‍ മാത്രമാണ് രാജ്യത്തെ വിദേശ നിക്ഷേപം. മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രമാണിത്. നിക്ഷേപകരെ ക്ഷണിക്കുന്നതിനായി കഴിഞ്ഞ മാര്‍ച്ചില്‍ നിക്ഷേപ സംഗമം സംഘടിപ്പിച്ചിരുന്നു. നിക്ഷേപ സൗഹൃദ രാജ്യമാവുന്നതിലൂടെ സാമ്പത്തിക വ്യവസ്ഥയില്‍ കുതിപ്പുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.