ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാമ്പത്തികസാമൂഹിക സുരക്ഷ ഉറപ്പിക്കുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി വയ വന്ദന്‍ യോജന’പ്രകാരം നിക്ഷേപ പരിധി ഉയര്‍ത്തി. ഏഴരലക്ഷത്തില്‍ നിന്ന് പതിനഞ്ചു ലക്ഷമായാണ് ഉയര്‍ത്തിയത്. പദ്ധതിയുടെ കാലാവധി 2020 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുമുണ്ട്.
നിക്ഷേപപരിധി ഉയര്‍ത്തുന്നതോടെ മാസം പതിനായിരം രൂപവീതം പെന്‍ഷന്‍ ലഭിക്കാനും അര്‍ഹതയുണ്ടാകും. അറുപതോ അതിനുമുകളിലോ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നിക്ഷേപ തുകയ്ക്കു 10 വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ടു ശതമാനം പലിശയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.