നിക്ഷേപകർക്ക് ആഹ്ലാദം; മുന്നേറ്റം തുടരുന്ന് വിപണി

മുംബൈ: ആഭ്യന്തര സൂചികകൾ തുടർച്ചയായി ഇന്നും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 417.81 പോയിന്റ് അഥവാ 0.67 ശതമാനം ഉയർന്ന് 63,099.65ലും നിഫ്റ്റി 140.30 പോയിന്റ് അഥവാ 0.75 ശതമാനം ഉയർന്ന് 18,758.30ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1992 ഓഹരികൾ മുന്നേറി, 1395 ഓഹരികൾ ഇടിഞ്ഞു, 104 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ ഇന്ന് എം ആൻഡ് എം, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, അൾട്രാടെക് സിമൻറ് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, എച്ച്സിഎൽ ടെക്നോളജീസ്, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

മേഖലകൾ പരിശോധിക്കുമ്പോൾ, പൊതുമേഖലാ ബാങ്ക് ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഉയർന്നു.

Top