കണ്ടല സഹകരണ തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കും ; വി എന്‍ വാസവന്‍

തൃശ്ശൂര്‍: കണ്ടലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. കണ്ടല സഹകരണ തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 23263.73 കോടി സമാഹരിക്കാന്‍ കഴിഞ്ഞു. 20055.42 കോടി രൂപയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ സമാഹരിച്ചത്. കേരള ബാങ്ക് 3208.31 കോടി രൂപയും കരുവന്നൂര്‍ ബാങ്ക് 109.6 കോടി രൂപയും തിരികെ നല്‍കി. സഹകരണ മേഖലയുടെ ജനകീയ അടിത്തറ ശക്തമാണെന്നതിന്റെ തെളിവാണിതെന്നും മന്ത്രി വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടു. കണ്ടല ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്തി പണം തിരിച്ചു നല്‍കും. അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 2000 കോടി രൂപ സര്‍ക്കാരിന് വായ്പ നല്‍കുമെന്നും കേരള ബാങ്ക് ലീഡ് ബാങ്ക് ആക്കി സര്‍ക്കാരിന് വായ്പ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കൃത്യമായി പലിശ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top