ഇ​ന്ത്യ​ക്കാ​ർ കു​വൈ​ത്തി സു​ഹൃ​ത്തു​ക്ക​ളെ നാട്ടിലേക്ക് ക്ഷ​ണി​ക്ക​ണ​മെ​ന്ന്​ അം​ബാ​സ​ഡ​ർ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാര്‍ കുവൈത്തി സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അഭ്യര്‍ഥിച്ചു. അപേക്ഷിച്ച അന്നു തന്നെയോ പിറ്റേ ദിവസമോ ടൂറിസ്റ്റ് സന്ദര്‍ശക വിസ അനുവദിക്കുന്നുണ്ട്. വിനോദസഞ്ചാരത്തിനും വ്യാപാരത്തിനുമായി കൂടുതല്‍ കുവൈത്തികള്‍ ഇന്ത്യയിലേക്ക് എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അംബാസഡര്‍ ഓപണ്‍ ഹൗസില്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നത് വൈകുന്ന വിഷയവും ഓപണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്തു. പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ സ്വാഭാവിക നടപടിക്രമങ്ങള്‍ക്ക് സമയം ആവശ്യമാണെന്നും പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കുന്നത് അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുതെന്നും അംബാസഡര്‍ അഭ്യര്‍ഥിച്ചു. പാസ്‌പോര്‍ട്ടിന്റെയും ഇഖാമയുടെയും കാലാവധി കഴിയുന്നതിന്റെ മൂന്നു മാസം മുമ്പെങ്കിലും പുതുക്കാന്‍ അപേക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഗോവ സര്‍ക്കാര്‍ പ്രതിനിധികള്‍ എംബസി ഓപണ്‍ ഹൗസില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഗോവന്‍ സര്‍ക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ വിവരിച്ചു. കഴിഞ്ഞമാസത്തെ ഓപണ്‍ ഹൗസില്‍ കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികള്‍ വിവരിച്ചിരുന്നു.

 

Top