ന്യൂഡല്‍ഹി: ജഡ്ജിക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഐ.എന്‍.എക്സ് മീഡിയ കേസ് മാറ്റിവച്ചു. ഡല്‍ഹി സിബിഐ പ്രത്യേക കോടതി ജഡ്ജി എം.കെ. നാഗ്പാലിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരവും, മകന്‍ കാര്‍ത്തി ചിദംബരവും വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരായത് കോടതി രേഖകളില്‍ ഉള്‍പ്പെടുത്തി. കേസിലെ കൂട്ടുപ്രതിയും വ്യവസായിയുമായ പീറ്റര്‍ മുഖര്‍ജിയുടെ ഇടക്കാല ജാമ്യം നീട്ടിയെന്ന് കോടതി ജീവനക്കാരന്‍ അഭിഭാഷകരെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി