മുംബൈ: ഐ എന്‍ എക്സ് മീഡിയാ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റിലായത് നല്ല വാര്‍ത്തയാണെന്ന് ഐ എന്‍ എക്സ് മീഡിയാ സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജി.
ചിദംബരത്തിന്റെ അറസ്റ്റ് ‘നല്ല വാര്‍ത്ത’യാണെന്നാണ് ഇന്ദ്രാണി മുഖര്‍ജി പറഞ്ഞത്. മുംബൈയില്‍ കോടതിക്കു പുറത്ത് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അവരുടെ പ്രതികരണം.
Indrani Mukerjea, who turned approver in INX Media case, on being asked about arrest of P Chidambaram: It's good news that P Chidambaram has been arrested. (file pic) pic.twitter.com/McwrbOUZTP
— ANI (@ANI) August 29, 2019
നിലവില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ് ഇന്ദ്രാണി മുഖര്‍ജി. 2015ലാണ് മകള്‍ ഷീനാ ബോറയെ കൊലപ്പെടുത്തിയതിന് ഇന്ദ്രാണിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഐ എന്‍ എക്സ് മീഡിയാ കേസില്‍ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിതെളിഞ്ഞത്.ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന 2007ലാണ് ഐ എന്‍ എക്സ് മീഡിയ സ്ഥാപിച്ചത്. ഇവര്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കാന്‍ ചിദംബരം വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് കേസ്.