ഐ.എന്‍.എക്സ് മീഡിയ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനും ഇളവ് നല്‍കി. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കിയത്.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് രംഗത്താണ് ചിദംബരമുള്ളതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. വിദേശ കമ്പനികള്‍ക്ക് സമന്‍സ് കൈമാറാന്‍ കുറഞ്ഞത് 12 ആഴ്ച വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഇതോടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗരേഖ പ്രകാരം സമന്‍സ് കൈമാറാന്‍ കോടതി ഇ.ഡിക്ക് അനുമതി നല്‍കി. കേസ് ഓഗസ്റ്റ് ഒന്‍പതിന് വീണ്ടും പരിഗണിക്കും.