ഐഎന്‍എക്‌സ് മീഡിയ കേസ് ; പി. ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

chidambaram

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

കേസിലെ പ്രതിയായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ല്‍ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങള്‍ ലംഘിച്ചെന്നാണു കേസ്. ഇക്കാര്യത്തില്‍ കാര്‍ത്തി വഴിവിട്ടു സഹായിച്ചെന്നും കമ്മിഷന്‍ വാങ്ങിയെന്നുമാണ് ആരോപണം.

Top