ചെന്നൈ: ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. യൂറോപ്പില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ കാര്‍ത്തിയെ ഇന്ന് രാവിലെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
2007-ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരെ ആരോപണം ഉയര്‍ന്നത്.
കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളില്‍ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു.