കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലെ തൊഴിലാളി സമരം പിന്‍വലിച്ചു. കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിത കാല സമരമാണ് പിന്‍വലിച്ചത്.
തൊഴിലാളികള്‍ക്ക് 10,000 രൂപ ഇടക്കാലാശ്വാസം നല്‍കുമെന്നും സേവന വേതന വ്യവസ്ഥകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ധാരണയായി. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കുന്നതായി തൊഴിലാളികള്‍ പ്രഖ്യാപിച്ചത്.
കമ്പനിയിലെ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഹൗസ് കീപ്പിംഗ്, കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. ഇരു വിഭാഗത്തിലുമായി രണ്ടു ഷിഫ്റ്റുകളില്‍ 118 പേരാണ് ജോലി ചെയ്യുന്നത്. 40 ടണ്‍ഭാരം കൈകാര്യം ചെയ്യുന്ന തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം 8424-ആണ്. ഇത് 15000 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം