കൊച്ചി: ഐഒസി ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവന്ന സമരം തുടരും. സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്നു രാവിലെ ചേര്‍ന്ന കോ–ഓഡിനേഷന്‍ കമ്മിറ്റിയില്‍ തീരുമാനമായില്ല. കെഎസ്ആര്‍ടിസിക്കുള്ള ഇന്ധനം തടയില്ലെന്നും സമരക്കാര്‍ പറഞ്ഞു.
അതേസമയം, ടാങ്കര്‍ തൊഴിലാളികളുടെ നിരന്തരസമരത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ അറിയിച്ചു.
മൂന്നു മാസത്തിനിടെ നാലാമത്തെ സമരമാണ് ഐഒസിയുടെ ഇരുമ്പനം പ്ലാന്റില്‍ നടക്കുന്നത്. ടെണ്ടര്‍ വ്യവസ്ഥകള്‍ക്കെതിരേയാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.