കൊച്ചി: ഉദയംപേരൂരിലെ ഐഒസി പ്ലാന്റില്‍ ജോലിക്കിടെ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. എറണാകുളം സ്വദേശി അഖിലാണ് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരവസ്ഥയില്‍ കഴിയുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ പ്ലാന്റില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അഖിലിന് പൊള്ളലേറ്റത്. എറണാകുളം പെരുമ്പളം സ്വദേശി അഖിലിന്റെ ശരീരം എഴുപതു ശതമാനവും പൊള്ളലേറ്റുവെന്നാണ് ആശുപത്രിയധികൃതര്‍ നല്‍കുന്ന വിവരം.
പ്ലാന്റില്‍ ആംബുലന്‍സ് അനുവദിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം അധികൃതര്‍ ഇതുവരെ അംഗീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ.്
പൊള്ളലേറ്റ ശേഷം അഖിലിനെ ഇരുചക്ര വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇത് കൂടുതല്‍ അപകടാവസ്ഥയിലെത്തിച്ചെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. കമ്പനിയില്‍ മതിയായ സുരക്ഷക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു.
കമ്പനി അധികൃതര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പൊള്ളലേറ്റ തൊഴിലാളിയുടെ ചെലവ് ഏറ്റെടുക്കാമെന്ന് ഐഒസി പ്ലാന്റ് മാനേജര്‍ സമ്മതിച്ചെങ്കിലും ആംബുലന്‍സിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനിക്കാമെന്നാണ് പറഞ്ഞത്. ഇത് തൊഴിലാളുകളുടെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്