തിരുവനന്തപുരം: കേരളത്തിലെ 79 പെട്രോള്‍ പമ്പുകളില്‍ സൗജന്യ ശുചിമുറി ലഭ്യമാക്കാൻ പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍.
ഒന്‍പത് കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ജില്ലയിലും മൂന്നു മുതല്‍ എട്ടു വരെ ശുചിമുകറിളാണു തുറക്കുക.
കുടുംബശ്രീയ്ക്കായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതല. ദേശീയ പാതയോരത്തും പ്രധാന സംസ്ഥാന പാതകളിലും വിനോദ സഞ്ചാര, തീര്‍ഥാടന കേന്ദ്രങ്ങള്‍കും അടുത്തുള്ള പമ്പുകളിലാണു ശുചിമുറികള്‍ നിര്‍മിച്ചിരിക്കുന്നത്.
ഓണത്തിന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നുള്ള പണമാണ് ഇതിനായി വിനിയോഗിക്കുക.
കേരളത്തില്‍ മാത്രമാണു ഇത്തരമൊരു പദ്ധതി ഐഒസി ഏറ്റെടുത്തു നടപ്പാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.