വിദ്യാര്‍ഥികള്‍ക്കായുള്ള പുതിയ ഐപാഡ് പുറത്തിറക്കി ആപ്പിള്‍

വിദ്യാര്‍ഥികള്‍ക്കായി ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാവുന്ന പുതിയ ഐപാഡ് പുറത്തറിക്കി ആപ്പിള്‍. വിദ്യാര്‍ഥികള്‍ക്ക് 19,400 രൂപക്കും മറ്റുള്ളവര്‍ക്ക് 21,200 രൂപക്കുമാണ് ഐപാഡ് ലഭ്യമാവുക. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വൈഫൈ മോഡലിന് 28,000 രൂപയും വൈഫൈഫസൈല്ലുലാര്‍ മോഡലിന് 38,600 രൂപയുമായിരിക്കും വില. 7,600 രൂപ അധികമായി നല്‍കിയാല്‍ ആപ്പിളിന്റെ പെന്‍സിലും ഐപാഡിനൊപ്പം കിട്ടും. 3,400 രൂപക്ക് സ്മാര്‍ട്ട് കവറുകളും ആപ്പിള്‍ നല്‍കുന്നുണ്ട്.

ആപ്പിളിന്റെ അ10 ചിപ്പിലാണ് 2018 ഐപാഡ് പ്രവര്‍ത്തിക്കുന്നത്. അ9 ചിപ്പായിരുന്നു ഐപാഡ് 2017 മോഡലിന് കരുത്ത് പകര്‍ന്നത്. 9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയാണ് ഐപാഡിന് നല്‍കിയിരിക്കുന്നത്. 264 പി.പി.ഐയാണ് പിക്‌സല്‍ ഡെന്‍സിറ്റി. 8 മെഗാപിക്‌സലിന്റെ റിയര്‍ കാമറയും 1.2 മെഗാപിക്‌സലിന്റെ മുന്‍ കാമറയും നല്‍കിയിട്ടുണ്ട്. 4 ജി എല്‍.ടി.ഇ, ബ്ലൂടുത്ത്, ജി.പി.എസ് ടച്ച് ഐഡി, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയും നല്‍കിയിട്ടുണ്ട്.

Top