പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെയുമായി വരാനൊരുങ്ങി ഐപാഡ്,മാക്ബുക്ക് മോഡലുകള്‍

2022ല്‍ വിപണിയിലെത്തിക്കുന്ന ചില ഐപാഡ്, മാക്ബുക്ക് മോഡലുകള്‍ക്ക് ഒഎല്‍ഇഡി ഡിസ്‌പ്ലേ സാങ്കേതികവിദ്യ നല്‍കുവാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഈ കുപ്പേര്‍ട്ടിനോ കമ്പനി ഐപാഡിന്റെ 10.9 ഇഞ്ച് ഒഎല്‍ഇഡി വേരിയന്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒഎല്‍ഇഡി ഡിസ്‌പ്ലേ സാങ്കേതികവിദ്യയെ ഐപാഡ് പ്രോ, മാക്ബുക്ക് പ്രോ മോഡലുകളുമായി ഒരുമിച്ച് ചേര്‍ക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ആപ്പിള്‍ ഇതിനുള്ളില്‍ തന്നെ ആപ്പിള്‍ വാച്ച് മോഡലുകളിലും ഐഫോണ്‍ ഹാന്‍ഡ്സെറ്റുകളിലും ഒഎല്‍ഇഡി ഡിസ്പ്ലേകള്‍ അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

ഗുണനിലവാരത്തില്‍ എല്‍ഇഡി, എല്‍സിഡി സ്‌ക്രീനുകളേക്കാള്‍ ഒഎല്‍ഇഡി സ്‌ക്രീനുകള്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്, എന്നാല്‍ അവ നിര്‍മ്മിക്കുകയെന്നത് ചിലവേറിയ ഒരു കാര്യമാണ്. ഡിജിടൈംസ് എന്ന ടെക് മാധ്യമ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ആപ്പിള്‍ ഐപാഡ്, മാക്ബുക്ക് മോഡലുകള്‍ക്ക് ഒഎല്‍ഇഡി ഡിസ്‌പ്ലേ സാങ്കേതികവിദ്യ അടുത്ത വര്‍ഷം നല്‍കുവാന്‍ പോകുന്നുവെന്നാണ്.

 

 

Top