കുവൈത്തില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്തു. പുതിയ മോഡല്‍ ഐഫോണ്‍ ഇന്നലെ വില്‍പ്പനയ്‌ക്കെത്തിയെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ മോഹ വില കൊടുത്താണ് പലരും ഫോൺ സ്വന്തമാക്കിയത്. പുതിയ രൂപമാറ്റങ്ങളോടെയും വന്‍ ഫീച്ചറുകളോടെയുമാണ് ഐഫോണ്‍ 14 സീരീസ് വിപണിയിലിറങ്ങിയത്.
സാറ്റലൈറ്റ് കണക്ഷന്‍, ബിഗ് സ്‌ക്രീന്‍, ഉയര്‍ന്ന സ്റ്റോറേജ് അടക്കമുള്ള വമ്പന്‍ ഫീച്ചറുകളാണ് പുതിയ സീരീസിലുള്ളത് . നിലവില്‍ സാറ്റലൈറ്റ് ഫീച്ചര്‍ അമേരിക്കയിലും കാനഡയിലുമാണ് മാത്രമാണുള്ളത്. ഐഫോണ്‍ 14 പ്രോയിലെ ഡൈനാമിക് ഐലന്‍ഡ് നോച്ചും ഒരു സ്മാര്‍ട്ട്ഫോണിലും ഇല്ലാത്ത സവിശേഷതയാണ്. 128 ജിബി ശേഷിയുള്ള ഐഫോണ്‍ 14 പ്രോ മോഡലിന് 590 ദിനാര്‍ മുതലാണ് വില ആരംഭിക്കുന്നത്.
വിപണയില്‍ കൂടുതല്‍ ഡിമാന്‍ഡുള്ള ഐഫോണ്‍ 14 പ്രോ മാക്സിന് 615 ദിനാര്‍ മുതല്‍ 650 ദിനാറാണ് ആദ്യ ദിനത്തില്‍ ഈടാക്കിയത് . 512 GB ,1 TB ശേഷിയുള്ള ഐഫോണുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമെല്ലാത്തത് ആപ്പിള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിരാശ പടര്‍ത്തി. കൂടുതല്‍ ഐഫോണുകള്‍ വിപണിയില്‍ എത്തുന്നതോടെ വരും ദിവസങ്ങളില്‍ വില കുറയുമെന്നമെന്ന് കരുതപ്പെടുന്നത്.അതിനിടെ രാജ്യത്തെ പ്രധാന ഇലക്‌ട്രോണിക്സ് ഷോപ്പുകള്‍ ഐഫോണ്‍ പ്രീ ഓഡര്‍ സ്വീകരിച്ച് തുടങ്ങി.