ആപ്പിള്‍ ഐഫോണ്‍ 3 ജിഎസ് വീണ്ടും വിപണിയിലേക്ക്

apple

പ്പിള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ 3 ജിഎസ് വീണ്ടും വിപണിയിലെത്തുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ എസ് കെ തെലിങ്ക് വഴിയാണ് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിയത്.

2009ല്‍ വിപണിയിലെത്തിയ ഐഫോണ്‍ 3ജിഎസിന്റെ 8 ജിബി മോഡലിന് ഏകദേശം 99 ഡോളറായിരുന്നു വില. നിലവില്‍ ഏകദേശം 41 ഡോളറിന് ഫോണ്‍ വിപണിയിലെത്തിക്കുമെന്നാണ് എസ്.കെ ടെലി ലിങ്ക് അറിയിച്ചിരിക്കുന്നത്.

ഫോണുകള്‍ ഒരു ദശാബ്ദത്തിനിടയ്ക്ക് ഉപയോഗിക്കാത്തതിനാല്‍, ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ടെക് വിദഗ്ദര്‍ പറയുന്നത്. ബാറ്ററി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഡാറ്റാ വേഗത കുറയും, മാത്രമല്ല ഫോണുകള്‍ക്ക് നിലവിലുള്ള പല ഐഒഎസ് ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

2009 ജൂണിലാണ് 3 ജി.എസ് ആദ്യം വിപണിയിലെത്തിയത്. കട്ട്, കോപ്പി, പേസ്റ്റ് സംവിധാനം ആദ്യമായി അവതരിപ്പിച്ചത് ഈ ഫോണിലായിരുന്നു. 3 മെഗാപിക്‌സലിന്റെ ഓട്ടോ ഫോക്കസ് കാമറയാണ് ഐഫോണ്‍ 3 ജി.എസില്‍ ഉണ്ടായിരുന്നത്. ഫൈന്‍ഡ് മൈ ഫോണ്‍ പോലുളള സംവിധാനങ്ങളും 3 ജി.എസില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.

Top