തിരുവനന്തപുരം: ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോടിയേരി തന്നെ ക്രൂശിക്കാന്‍ ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി താന്‍ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ദുബായില്‍ പോയപ്പോള്‍ തനിക്കും ഭാര്യയ്ക്കുമായി താന്‍ രണ്ട് ഐഫോണുകള്‍ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാത്രമെ അറിയാവൂ എന്നും ഫോണ്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിരുന്നു. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണുകള്‍ താന്‍ വാങ്ങി നല്‍കിയിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കാണ് നല്‍കിയതെന്നും നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് വിജിലന്‍സ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം മാറ്റിയത്