ആപ്പിള്‍ ഐഫോണ്‍ കൈവശം ഉള്ളവര്‍ക്ക് ഐഫോണ്‍ കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാം. ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ അസിസ്റ്റന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപയോഗിച്ചാണ് ഫോണിന്റെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കുക.
ഗൂഗിള്‍ സ്മാര്‍ട്ട് ഹോം സംവിധാനം വഴിയാണ് ഫോണ്‍ കണ്ടെത്തി തരാന്‍ സന്ദേശം നല്‍കേണ്ടത്. തുടര്‍ന്ന് ഗൂഗിള്‍ ഹോം ആപ്പ് നഷ്ടപ്പെട്ട ഫോണിലേക്ക് ക്രിട്ടിക്കല്‍ അലര്‍ട്ട് കൈമാറിയാണ് ഫോണ്‍ കണ്ടെത്തി നല്‍കുന്നത്. ഇത്തരത്തില്‍ ക്രിട്ടിക്കല്‍ അലര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ആപ്പുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ആപ്പിളിന്റെ മുന്‍കൂട്ടി അനുമതി വേണം. അത്തരത്തിലുള്ള അനുമതി ഗൂഗിളിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുളളൂ.