ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ വിലയില്‍ വമ്പിച്ച വര്‍ദ്ധനവ്‌

Apple

ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിരാശയാണ് ഈ വര്‍ഷത്തെ ബജറ്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ബജറ്റില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍ക്ക് 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായി നികുതി വര്‍ദ്ധിപ്പിച്ചു.

ഇതിന്റെ ഭാഗമായി ഐഫോണ്‍ X ഉള്‍പ്പെടെയുളള ഐഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ഐഫോണ്‍ SEയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വമ്പിച്ച വിലക്കുറവിലാണ് മാസങ്ങളായി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ വിറ്റഴിച്ചിരുന്നത്. ബജറ്റിനുശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

ആപ്പിള്‍ ഐഫോണുകളുടെ വില ഏകദേശം മൂന്ന് ശതമാനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മോഡലുകള്‍ക്ക് പുതിയ വിലയും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി അഞ്ച് മുതല്‍ രാവിലെ എട്ട് മണിയോടെ റീട്ടെയില്‍ ഷോപ്പുകളില്‍ ഐഫോണ്‍ വില വര്‍ദ്ധിച്ചു. കമ്പനിയുടെ ഔദ്യോഗക വെബ്‌സൈറ്റിലും വിലനിര്‍ണ്ണയം നടത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഡ്യൂട്ടി വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ ബാധകമായിരിക്കും.

ഐഫോണ്‍ X, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 7എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നീ ഫോണുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ 29,900 രൂപയുണ്ടായിരുന്ന ആപ്പിള്‍ വാച്ച് സീരീസ് 3യ്ക്ക് ഇപ്പോള്‍ 32,380 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

Top