ആപ്പിള്‍ ഐഫോണ്‍ XS, XS മാക്‌സ് യുഎസില്‍ വില്‍പ്പന ആരംഭിച്ചു

പ്പിള്‍ ഐഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്‌സ് എന്നിവ യുഎസില്‍ വില്‍പ്പനയാരംഭിച്ചു. ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ടിലും എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ആപ്പിള്‍ X എസിന് 5.8 ഇഞ്ചും X എസ് മാക്‌സിന് 6.5 ഇഞ്ചുമാണ് ഡിസ്‌പ്ലേ വലിപ്പം. സൂപ്പര്‍ റെറ്റിന ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്.

ഐ ഫോണ്‍ എക്‌സിലെ A11 പ്രൊസസര്‍ മാറ്റി കൂടുതല്‍ കരുത്ത് കൂടിയ A12 ആണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. പഴയ പ്രൊസസറുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം വേഗത കൂടുതലാണ്. മുന്‍ മോഡലിനേക്കാള്‍ 40 ശതമാനം ബാറ്ററി ഉപയോഗവും കുറവാണ്. 50 ശതമാനം കൂടുതല്‍ വേഗതയില്‍ ഗ്രാഫിക്‌സും പ്രത്യേകതയാണ്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. സാധാരണ സ്ലിം സ്ലോട്ട് കൂടാതെ ഇസിം കാര്‍ഡ് കൂടി പുതിയ ഐ ഫോണില്‍ ഉപയോഗിക്കാം.

12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ കാമറകളാണ് മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. ഒരു കാമറക്കൊപ്പം ടെലിഫോട്ടോ ലെന്‍സും മറ്റൊന്നിന് വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ഇരുഫോണുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങിലുള്‍പ്പടെ ഇതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാവും.

Top