ആന്റിനയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഐഫോണ്‍

വര്‍ഷം പുറത്തിറങ്ങുന്ന ഐഫോണുകളുടെ ആന്റിന ഘടനയില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ട്. ഈ വിവിരം പുറത്തുവിട്ടിരിക്കുന്നത് പ്രശസ്ത ആപ്പിള്‍ അനലിസ്റ്റ് മിങ് ചി കുവോ ആണ്. നിലവില്‍ ഐഫോണുകളില്‍ ലിക്വിഡ് ക്രിസ്റ്റല്‍ പോളിമറാണ് ഉപയോഗിക്കുന്നത്. അതിന് പകരം പുതിയ മാഗ്‌നറ്റിക് പാര്‍ട്ടിക്കില്‍ ഇന്‍സ്പെക്ഷന്‍ ആയിരിക്കും ആന്റിന ഘടനയില്‍ ആപ്പിള്‍ ഇനി ഉപയോഗിക്കുക.

ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര്‍ പോലുള്ള ഫോണുകളുടെ ആന്റിനയില്‍ ലിക്വിഡ് ക്രിസ്റ്റല്‍ പോളിമറാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ലിക്വിഡ് ക്രിസ്റ്റല്‍ പോളിമര്‍ ആന്റിന സാങ്കേതികതയുടെ പരിമിതിയും നിര്‍മാണത്തിലെ പ്രശ്നങ്ങളും മൂലം ഫോണിന്റെ റേഡിയോ ഫ്രീക്വന്‍സി പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നു.

എന്നാല്‍ 2020 ല്‍ വരാനിരിക്കുന്ന 5ജി ഐഫോണുകളിലെ ആന്റിനയിലെ പ്രധാന ഘടകം എല്‍സിപി ആയിരിക്കും. നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ മൂലം റേഡിയോ ഫ്രീക്വന്‍സി ക്ഷമത കുറയുന്നത് പരിഹരിക്കപ്പെട്ടേക്കുമെന്നും കുവോ പറഞ്ഞു.

Top