ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തിരിച്ചടി. ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പിന്നാലെ കംലേഷ് നാഗര്‍കോട്ടിനെയും കൊല്‍ക്കത്തക്ക് നഷ്ടമായി.
കാല്‍പാദത്തിനേറ്റ പരുക്കാണ് താരത്തിന് വെല്ലുവിളിയായത്. നേരത്തെ തുടഞരമ്പിലെ പരുക്ക് മൂലമാണ് സ്റ്റാര്‍ക്ക് ഐപിഎല്‍ വിട്ടത്.
അണ്ടര്‍ 19 സൂപ്പര്‍ ബൗളറാണ് നാഗര്‍കോട്ടിക്. താരത്തിന് പകരം കര്‍ണാടക താരം പ്രസിദ് കൃഷ്ണയെ കൊല്‍ക്കത്ത ടീമിലെത്തിച്ചിട്ടുണ്ട്.
ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ഇതുവരെ നടന്ന രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.