മുബൈ: ഐപിഎല്‍ 2019 എഡിഷനിലെ താരലേലത്തിനായുളള സ്ഥലവും തീയതിയും പ്രഖ്യാപിച്ചു. ഡിസംബര്‍ 18ന് ജയ്പൂരില്‍ വെച്ചാണ് താരലേലം നടക്കുക. ആകെ 70 കളിക്കാരാണ് ലേലത്തിനുണ്ടാവുകയെന്ന് ബിസിസിഐ അറിയിച്ചു. 50 ഇന്ത്യന്‍ താരങ്ങളും 20 വിദേശതാരങ്ങളും ലേലത്തില്‍ പങ്കെടുക്കും. ടീമുകള്‍ ഒഴിവാക്കിയ താരങ്ങള്‍ക്ക് പകരം പുതിയ കളിക്കാരെ തെരഞ്ഞെടുക്കാം.
കിങ്സ് ഇലവന്‍ പഞ്ചാബിനാണ് കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ അവസരം. 11 കളിക്കാര്‍ക്കാണ് ഇത്തവണ ടീം വിടുതല്‍ നല്‍കിയത്. നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 2 കളിക്കാരെ ടീമിലെത്തിക്കാം. കിങ്സ് ഇലവനെ കൂടാതെ, രാജസ്ഥാന്‍ റോയല്‍സ്, ദില്ലി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ ലേലത്തില്‍ സജീവമാകുമെന്നാണ് കരുതപ്പെടുന്നത്.
മുംബൈയ്ക്ക് ഒരു വിദേശ താരത്തെ ലേലത്തില്‍ ടീമിലെടുക്കാം. നൈറ്റ് റൈഡേഴ്സിന് അഞ്ച് വിദേശതാരങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിക്കാനുള്ള അവസരമുണ്ട്. രണ്ട് വിദേശ താരങ്ങളും മൂന്ന് ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടെ അഞ്ച് കളിക്കാരെയാണ് സണ്‍റൈസേഴ്സിന് വാങ്ങാന്‍ കഴിയുക.