ഒടുവില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ഉപേക്ഷിച്ച് ബിസിസിഐ

മുംബൈ: കൊവിഡ് 19 യുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരം തല്‍ക്കാലം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് ബിസിസിഐ. ബിസിസിഐ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്‌സ്, സ്‌പോണ്‍സര്‍മാര്‍, ഒഹരി ഉടമകള്‍ എന്നിവരെയും ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയരുത്തുന്നത് തുടരുമെന്നും ഇതിനുശേഷം എപ്പോഴത്തേക്ക് ഐപിഎല്‍ സാധ്യമാവുമെന്ന് പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടും. മാര്‍ച്ച് 29ന് തുടങ്ങി മെയ് 24നായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണ്‍. എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെക്കുകയായിരുന്നു.

Top