ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കർ ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഫെബ്രുവരി 18-നാണ് താര ലേലം. ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ അടിസ്ഥാന വില 20 ലക്ഷമാണ്.
1097 താരങ്ങളാണ് ഇത്തവണത്തെ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിൽ 814 ഇന്ത്യന്‍ താരങ്ങളാണുള്ളത്. 283 പേര്‍ വിദേശ താരങ്ങളും. മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.